തിരുവനന്തപുരം: കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ കോര്പ്പറേഷന് ചെയര്‍മാനായി ജോര്‍ജ്കുട്ടി അഗസ്റ്റി ചുമതലയേറ്റു.കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമാണ് അദ്ദേഹം. കോവിഡ് കാലഘട്ടത്തില്‍ വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും, സംസ്ഥാനത്തെ കിന്‍ഫ്രയുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ചെയര്മാന് പറഞ്ഞു.
വ്യവസായ മന്ത്രി പി.രാജീവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൂരജ് രവീന്ദ്രന് (മാനേജിംഗ് ഡയറക്ടര്‍ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്) കേരള കോണ്‍ഗ്രസ്-എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാര്‍, കര്‍ഷക യൂണിയന്-എം ജില്ലാ പ്രസിഡന്റ് സന്തോഷ് യോഹന്നാന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്ന ചടങ്ങായിരുന്നു.