മസ്കത്ത്: രാജ്യത്തെ എല്ലാ ദേശീയ ഫുട്ബാള്‍ മത്സരങ്ങളും കാണികളില്ലാതെ നടത്തുമെന്ന് ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന് അറിയിച്ചു.കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈതീരുമാനം.
ഇത്തരം പരിപാടികള്‍ നടത്തുകയാണെങ്കില്‍ കാഴ്ചക്കാരില്ലാതെ നടത്തണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവിധ മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പു വരുത്തുന്നതാണെന്നും ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന് അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും അടക്കം പൊതുസ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റി വെക്കാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശം നല്‍കിയത്.