ദേശിയ ഫുട്ബോൾ മത്സരങ്ങൾ കണികളില്ലാതെ നടത്തുമെന്ന് അസോസിയേഷൻ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ എ​ല്ലാ ദേ​ശീ​യ ഫു​ട്​​ബാ​ള്‍ മ​ത്സ​ര​ങ്ങ​ളും കാ​ണി​ക​ളി​ല്ലാ​തെ ന​ട​ത്തു​മെ​ന്ന്​ ഒ​മാ​ന്‍ ഫു​ട്​​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.കോ​വി​ഡ്​ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​പ്രീം ക​മ്മി​റ്റി പു​റ​പ്പെ​ടു​വി​ച്ച മാനദണ്ഡ​ങ്ങ​ളു​​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ഈതീരുമാനം. 

ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ കാ​ഴ്ച​ക്കാ​രി​ല്ലാ​തെ ന​ട​ത്ത​ണം. മ​ത്സ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ എ​ല്ലാ​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത്​ ഉ​റ​പ്പു​ വ​രു​ത്തു​ന്ന​താ​ണെ​ന്നും ​ ഒ​മാ​ന്‍ ഫു​ട്​​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ സ​മ്മേ​ള​ന​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും അ​ട​ക്കം പൊ​തു​സ്വ​ഭാ​വ​മു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളും മാ​റ്റി വെ​ക്കാ​ന്‍ സു​പ്രീം ക​മ്മി​റ്റി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.