കോട്ടയം: അച്ഛൻ പോക്സോ കേസില്‍ അറസ്റ്റിലായതിൽ മനംനൊന്ത് മകന് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കോട്ടയം വെള്ളൂര്‍ കാരയ്ക്കാമറ്റം പറമ്പില്‍ അഖിൽ ഓമനക്കുട്ടനെയാണ് കഴിഞ്ഞ ദിവസം രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു.
അഖിലിൻ്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഈ സംഭവത്തിൽ മനംനൊന്താണ് അഖിൽ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
ഇന്നലെ രാവിലെയാണ് സംഭവം. ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നു കണ്ടെടുത്തു. പാമ്പാടിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അഖിൽ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.