ആഗോള മോഡലായിരുന്ന യമഹയുടെ എക്‌സ്എസ്ആർ 155 ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണി.യമഹയുടെ ഇന്തോനേഷ്യ ഡിവിഷന്‍ ഇപ്പോള്‍ പുതിയ 2022 മോഡല്‍ എക്‌സ്എസ്ആർ 155 നെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. മോട്ടോര്‍സൈക്കിള്‍ ഇത്തവണ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് വരുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. അതില്‍ ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ യമഹയുടെ എക്കാലത്തെയും മികച്ച ഗ്രാന്‍ഡ് പ്രിക്സ് വിജയം ആഘോഷിക്കുന്നതിനായി അവതരിപ്പിച്ച 2022 എക്‌സ്എസ്ആർ 155 60 ആം ആനിവേഴ്‌സറി ഷേഡാണ് കാഴ്ച്ചയില്‍ ആരേയും ആകര്‍ഷിക്കുന്നത്.
നിലവിലുള്ള മോട്ടോര്‍സൈക്കിളിന്റെ ലൈഫ് സൈക്കിള്‍ നീട്ടുന്നതിന് ചെറിയ പരിഷ്ക്കാരങ്ങളുമായാണ് നിയോ-റെട്രോ ബൈക്ക് ഇത്തവണ നിരത്തിലെത്തുന്നത്.ഗോള്‍ഡന്‍ നിറമുള്ള Y ആകൃതിയിലുള്ള അലോയ് വീലുകള്‍ ആധുനികതയിലേക്ക് ചേര്‍ക്കുമ്ബോള്‍ അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ക്ക് ഗോള്‍ഡന്‍ ഫിനിഷിനൊപ്പം നന്നായി ചേരുന്നുമുണ്ട്. അതേസമയം അടിസ്ഥാന ബോഡി നിറമുള്ള വൈറ്റില്‍ ഐക്കണിക് റെഡ് സ്പീഡ് ബ്ലോക്ക് ഡിസൈനാണ് മോട്ടോര്‍സൈക്കിള്‍ പരിചയപ്പെടുത്തുന്നത്.
കൂടാതെ പുതിയ 2022 മോഡല്‍ യമഹ എക്സ്എസ്ആർ 155 പതിപ്പിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്ബിന് ഒരു കറുത്ത കേസിംഗും ലഭിക്കുന്നുണ്ട്. അതേസമയം ഫ്യുവല്‍ ടാങ്കിന്റെ മുകള്‍ ഭാഗത്ത് സൈഡ് പാനലുകള്‍, ഫ്രണ്ട് ഫെന്‍ഡര്‍ എന്നിവയില്‍ റെഡ് സ്പ്ലാഷും കാണാം.എഞ്ചിന്‍ ഏരിയ, എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റര്‍, സീറ്റ് തുടങ്ങിയ ബൈക്കിന്റെ മറ്റ് ഘടകങ്ങള്‍ കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഗ്രേ നിറത്തിലുള്ള ഫിനിഷ്ഡ് സൈഡ് പാനലുകളും കറുപ്പ് നിറത്തിലുള്ള ഹെഡ്‌ലാമ്ബ് കേസിംഗ്, ടെയില്‍ ലാമ്ബ്, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ഫ്രണ്ട് ഫെന്‍ഡര്‍, സീറ്റ്, അലോയ് വീലുകള്‍, എഞ്ചിന്‍ ഗാര്‍ഡ് മുതലായവയും പുതുക്കിയ ബൈക്കില്‍ യമഹ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സ്റ്റാന്‍ഡേര്‍ഡായി സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സുമാമായാണ് ഈ സ്പോര്‍ട്ടി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് ആർ 15 വി 4, എംടി15 എന്നിവയുടെ അതേ ഡെല്‍റ്റാബോക്‌സ് ഫ്രെയിമിലാണ് ഇരിക്കുന്നതും. മാത്രമല്ല അതിന്റെ നേക്കഡ്, സൂപ്പര്‍സ്‌പോര്‍ട്‌സ് മോഡലുകളുമായി എക്സ്എസ്ആർ-ന് ധാരാളം സാമ്യവുമുണ്ട്.
2,007 മില്ലീമീറ്റര്‍ നീളം, 804 മില്ലീമീറ്റര്‍ വീതി, 1,330 മില്ലീമീറ്റര്‍ നീളമുള്ള വീല്‍ബേസ് 134 കിലോഗ്രാം ഭാരം എന്നിങ്ങനെയുള്ള അളവുകളിലാണ് റെട്രോ ബൈക്കിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.അതേസമയം യമഹ എക്സ്എസ്ആർ 155 പതിപ്പിന്റെ സീറ്റ് ഉയരം 810 മില്ലിമീറ്ററാണ്. ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റവും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സഹിതം യമഹ എംടി-15 സൂപ്പര്‍സ്‌പോര്‍ട്‌സിന്റെ പുതുക്കിയ പതിപ്പ് വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.