പുതുതായി രംഗപ്രവേശനം ചെയ്യുന്ന രോഗങ്ങളും കൊറോണ വൈറസ് പോലെ ലോകത്തെ തന്നെ മന്ദഗതിയിലാക്കുന്ന വൈറസുകളുമെല്ലാം ആരോഗ്യരംഗത്തെ പരീക്ഷണ കാലഘട്ടത്തിലൂടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.ശാസ്ത്രവും സാങ്കേതിക വിദ്യയും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ചെറുതല്ലാത്ത വെല്ലുവിളി നേരിടുന്ന വിഭാഗമാണ് ആരോഗ്യം.
രോഗങ്ങള്‍ക്കും ചികിത്സ തേടി മറ്റൊരു രാജ്യത്തേയ്ക്ക് പോകുന്നത് ഈ കാലത്ത് പുതുമയുള്ള ഒരു സംഭവമല്ല. കുറഞ്ഞ നിരക്കിലുള്ള ചികിത്സ മുതല്‍ നൂതന സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ ടൂറിസം എന്നറിയപ്പെടുന്ന ഈ രംഗത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.മെഡിക്കല്‍ ടൂറിസം എന്നത് പ്രാഥമികമായി പറയുകയാണെങ്കില്‍ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയുള്ള യാത്രയാണ്. മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്ക് നവീനമായ അല്ലെങ്കില്‍ പരീക്ഷണാത്മക ചികിത്സകള്‍ ഉള്‍പ്പെടെ വിവിധ നടപടിക്രമങ്ങള്‍ക്കായി യാത്ര ചെയ്യാം.
ഉയര്‍ന്ന നിലവാരമുള്ള സൗകര്യങ്ങളും സേവനങ്ങളും ലഭ്യമായ മെഡിക്കല്‍ ടൂറിസം രംഗത്ത് ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യം കാനഡയാണ്.ഓരോ വര്‍ഷവും ഏകദേശം 14 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി കാനഡയിലേക്ക് പോകുന്നതായി കണക്കുകള്‍ പറയുന്നു.ലാബ് നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഡയഗ്നോസ്റ്റിക് പരിശോധനകള്‍ ഫിറ്റ്നസ്, വെല്‍നസ് കെയര്മയക്കുമരുന്ന്, മദ്യം എന്നിവയ്ക്കുള്ള ചികിത്സ തുടങ്ങിയവയിലാണ് കാനഡ പ്രസിദ്ധമായിരിക്കുന്നത്.
ഗുണമേന്മയുള്ളതും ഉയര്‍ന്ന വൈദഗ്ധ്യമുള്ളതുമായ മെഡിക്കല്‍ ചികിത്സകളും മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും കാനഡ വാഗ്ദാനം ചെയ്യുന്നു.കൊറോണറി ആന്‍ജിയോഗ്രാഫിയും ആന്‍ജിയോപ്ലാസ്റ്റിയും ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍; ഹിപ്, കൈമുട്ട്, കാല്‍മുട്ട്, തോളുകള്‍ എന്നിവ മാറ്റിസ്ഥാപിക്കല്‍; കണ്പോളകളുടെ ശസ്ത്രക്രിയ പോലുള്ള പ്ലാസ്റ്റിക് സര്‍ജറി എല്ലാം അതിൽ ഉൾപ്പെടുന്നവയാണ്.രണ്ടാം സ്ഥാന സൂചികയിൽ സിംഗപ്പൂർ ആണ്.ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഇവിടെ എടുത്തുപറയണ്ട കാര്യമാണ്. 2019 ലെ കണക്കനുസരിച്ച്, 500,000-ത്തിലധികം വിദേശ വിനോദസഞ്ചാരികളാണ് സിംഗപ്പൂരിലെ താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ക്കായി സന്ദര്‍ശിച്ചത്.
സിംഗപ്പൂര്‍ അടുത്തിടെ അന്താരാഷ്ട്ര രോഗികള്‍ക്കും സിംഗപ്പൂരിലെ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ മെഡിക്കല്‍ ട്രാവല്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പേഷ്യന്റ് സര്‍വീസ് സെന്ററുകള്‍ (IPSC) സ്ഥാപിച്ചത് ഈ രംഗത്തെ വലിയ കാല്വെപ്പുകളില് ഒന്നായിരുന്നു.സിംഗപ്പൂരില്‍ ആരോഗ്യപരിരക്ഷ തേടുന്നത് ഒരു രോഗിക്ക് അമേരിക്കയിലെ അതേ സേവനത്തിനായി ചെലവഴിക്കുന്ന തുകയുടെ 25% മുതല്‍ 40% വരെ ലാഭിക്കുന്നതായാണ് ഈ രംഗത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വികസിത ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലൊന്നായാണ് ജപ്പാന് അറിയപ്പെടുന്നത്. സാങ്കേതികവിദ്യയിലും വൈദ്യശാസ്ത്രത്തിലും ഇവര്‍ക്കുള്ള വൈദഗ്ധ്യം കൂടുതല്‍ ആളുകളെ ഇവിടുത്തെ മെഡിക്കല്‍ ടൂറിസത്തിലേക്ക് ആകര്‍ഷിക്കുന്നു. ഭൂരിഭാഗവും ചൈനയില്‍ നിന്നുള്ളവരാണ് ഇവിടെ ആരോഗ്യ സേവനങ്ങള്‍ക്കായി എത്തുന്നത്.രാജ്യത്തെ മുന്‍നിര കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കും കോസ്മെറ്റിക് സര്‍ജറി കേന്ദ്രങ്ങളുമാണ് വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ പ്രാധാന്യം നല്‍കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിനെയോ മറ്റ് രാജ്യങ്ങളെയോ അപേക്ഷിച്ച് കുറഞ്ഞ പരിചരണച്ചെലവിന് ജപ്പാന് അറിയപ്പെടുന്നു.
മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷനുകളുടെ ആഗോള റാങ്കിംഗില്‍ യുകെ അഞ്ചാം സ്ഥാനത്താണ്. ലണ്ടന്‍ ഓര്‍ത്തോപീഡിക് ക്ലിനിക്, ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, മികച്ച നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ക്ക് പേരുകേട്ട കേംബ്രിഡ്ജ് കോംപ്ലക്സ് ഓര്‍ത്തോപീഡിക് ട്രോമ സെന്റര്‍ എന്നിവയുള്‍പ്പെടെ പ്രശസ്തമായ മെഡിക്കല്‍ സ്ഥാപനങ്ങള്‍ യുകെയിലുണ്ട്. താടിയെല്ല് ശസ്ത്രക്രിയ, ഫേഷ്യല്‍ ഫില്ലറുകള്‍, മറ്റ് വൈവിധ്യമാര്‍ന്ന ചര്‍മ്മസംരക്ഷണ,ആന്റി-ഏജിങ് ചികിത്സകള്‍ എന്നിവ പോലുള്ള സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ക്ക് ഇവിടം അറിയപ്പെടുന്നു.ഓരോ വര്‍ഷവും 31 ദശലക്ഷത്തിലധികം അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്ന യുകെ ഒരു തിരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.