ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണില്‍, ദീപാവലിയോട് അനുബന്ധിച്ച് ആസ്റ്റര്‍ മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കിയിരുന്നു.കൊവിഡ് 19 മഹാമാരി കാരണവും സെമി-കണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമവും കാരണം കമ്പനി നിലവില്‍ ഉല്‍പ്പാദന പരിമിതികള്‍ നേരിടുന്നുണ്ട്. ആസ്റ്റര്‍ മിഡ്-സൈസ് എസ്‌യുവിയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി എംജി മോട്ടോര്‍ അതിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
കൂടാതെ, 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിന് മുമ്പ് ഒരു പുതിയ മോഡല്‍ അവതരിപ്പിച്ചുകൊണ്ട് ഇലക്‌ട്രിക് വാഹന പോര്‍ട്ട്‌ഫോളിയോ വര്‍ദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു . അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എംജി മോട്ടോര്‍ ഇന്ത്യ അതിന്റെ ജനപ്രിയ ZS EVക്ക് ഒരു വലിയ നവീകരണം നല്‍കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഫെബ്രുവരിയില്‍ MG മോട്ടോര്‍ രാജ്യത്ത് അപ്‌ഡേറ്റ് ചെയ്ത ZS EV അവതരിപ്പിക്കും. പുതിയ മോഡല്‍ അകത്തും പുറത്തും കാര്യമായ മാറ്റങ്ങളോടെ വരും. കൂടാതെ വലിയ ശേഷിയുള്ള ബാറ്ററിയും സജ്ജീകരിക്കും. പുതിയ മോഡലിന് പുതിയ 51kWh ബാറ്ററി ലഭിക്കാന്‍ സാധ്യതയുണ്ട്. അത് ഏകദേശം 480 കിലോമീറ്റര്‍ റേഞ്ച് വാഗ്‍ദാനം ചെയ്യും. നിലവിലെ മോഡലിന് 44.5kWh ബാറ്ററി പാക്ക് ഉണ്ട്. 419 കിമി റേഞ്ച് അവകാശപ്പെടുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിന് മുമ്പ്, അതായത് 2023 മാര്‍ച്ചിന് മുമ്പ് ഒരു ഇലക്‌ട്രിക് വാഹനം പുറത്തിറക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ വില 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ ആയിരിക്കും. ഈ ഓള്‍-ഇലക്‌ട്രിക് ക്രോസ്‌ഓവര്‍ ഒരു ആഗോള പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, അത് ഇന്ത്യന്‍ വിപണിയില്‍ ഇഷ്‌ടാനുസൃതമാക്കിയതാണ്.
പ്രോഡക്‌ട് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി പുതിയ ഇലക്‌ട്രിക് വാഹനത്തിന്റെ ചില ഘടകങ്ങള്‍ പ്രാദേശികവല്‍ക്കരിക്കാനും കമ്ബനി ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.പുതിയ ക്ലോസ്‍ഡ് ഗ്രില്‍, പുതുക്കിയ ലൈറ്റിംഗ് സിസ്റ്റം, പുതിയ ബമ്പര്‍ എന്നിവയോടുകൂടിയ പുതിയ മുന്‍ഭാഗം തുടങ്ങിയവ പുതിയ മോഡലിലുണ്ടാകും. ക്യാബിനിനുള്ളില്‍, എസ്‌യുവിക്ക് വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആസ്റ്ററിന്റെ എഐ അസിസ്റ്റന്റ്,എഡിഎഎസ് സിസ്റ്റം എന്നിവ ലഭിക്കും.