ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷ വേളയിലെ സുരക്ഷയ്ക്കായി 27,000 പോലീസുകാരെ നിയോഗിച്ചു.രാജ്യതലസ്ഥാനത്ത് സായുധ പോലീസ്, കമാന്‍ഡോകള്‍, സിഎപിഎഫിന്റെ 65 കന്പനികള്‍ എന്നിവരെയും സുരക്ഷയൊരുക്കാന്‍ നിയോഗിച്ചുവെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചു. ഡല്‍ഹിയില്‍ സുരക്ഷാ ചുമതലയില്‍ 71 ഡിസിപിമാരെയും 213 എസിപി റാങ്കിലുള്ളവരെയും വിന്യസിച്ചിട്ടുണ്ട്. രണ്ടു മാസത്തിനിടെ രാജ്യത്തെ സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് ഭീകരവിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.