ന്യൂഡൽഹി: ജെഎന്‍യു സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബംഗാള്‍ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ജെഎന്‍യു വിദ്യാര്‍ഥി അല്ലെന്നാണ് സൂചന.
ജെഎന്‍യുവിലെ ഈസ്റ്റ് ഗേറ്റിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.45നാണ് സംഭവം. വസ്ത്രങ്ങള്‍ കീറിയ നിലയില്‍ വിദ്യാര്‍ഥിനിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.
കാമ്പസിനുള്ളിൽ നിന്ന് ബൈക്കിൽ എത്തിയ വ്യക്തി ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.