തൃശ്ശൂര്‍: തൃശൂരിൽ അവസാന വര്‍ഷ ബി-ഫാം വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുതുക്കാട് നെന്മണിക്കരയില് പിടിയത്ത് വര്‍ഗീസിന്റെ മകന് ലിവിന് (25) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.
രണ്ടു ദിവസം മുന്‍പ് പരീക്ഷയ്ക്കായി പാമ്പാടിയിലെ കോളജിലെത്തിയ ലിവിന് ഇവിടെ വച്ച് തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ പ്രശ്നമുള്ളതായി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ലിവിന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ അമ്മ മുറിയിലെത്തി നോക്കിയപ്പോഴാണ് ലിവിനെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.