ന്യൂഡൽഹി;ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. നിലവില്‍ ഹൈദരാബാദിലുള്ള വെങ്കയ്യ നായിഡു ഒരാഴ്ചത്തേക്ക് ക്വാറന്റൈനില്‍ പ്രവേശിച്ചു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ടി പി ആര് 17.78 ശതമാനമാണ്. 2.59 ലക്ഷം പേര് രോഗമുക്തി നേടി. മഹാരാഷ്ട്ര, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെ നാല്പതിനായിരത്തിലധികം കൊവിഡ് കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കഴിഞ്ഞദിവസം 45,136 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.