ഡൽഹി: സയിദ് മോദി ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന്. ഫൈനലിൽ യുവതാരം മാളവിക ബാൻസോദിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-13, 21-16.
രണ്ടു തവണ ഒളിമ്പിക്സ് മെഡൽ നേടിയിട്ടുള്ള സിന്ധു 2017ന് ശേഷം ആദ്യമായാണ് സയിദ് മോദി കിരീടം ചൂടുന്നത്. 2019 ലോക ചാമ്പ്യൻഷിപ്പിന് ശേഷവും സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണ് ഇത്.