കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം തെറ്റിയ കാർ മതിലിലിടിച്ച് വൻ അപകടം. പൊറ്റമലില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. എടക്കാട് സ്വദേശി സുമേഷ്, വെള്ളി പറമ്പ് സ്വദേശികളായ അബിത്, നിഖിൽ അഭിജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തില്‍ മതിലും കാറും പൂർണമായും തകരുകയും ചെയ്തു.