വീണ്ടും സര്‍വകാല റെക്കോഡ് തിരുത്തിക്കുറിക്കുമെന്ന പ്രതീതി സൃഷ്ടിച്ച ശേഷമാണ് സൂചികകളില്‍ അപ്രതീക്ഷിത ഇടിവ് നേരിടുന്നത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 3.5 ശതമാനത്തോളം സൂചികകള്‍ നഷ്ടം നേരിട്ടു. നവംബറിനു ശേഷം അനുഭവപ്പെട്ട വലിയ തോതിലുള്ള വില്‍പ്പന സമ്മര്‍ദമാണിത്. എങ്കിലും അടുത്തയാഴ്ച അവതരിപ്പിക്കപ്പെടുന്ന പൊതുബജറ്റ് വിപണിക്ക് ജീവശ്വാസം പകര്‍ന്നേക്കാമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഇലിക്‌സിര്‍ ഇക്വിറ്റീസിന്റെ ഡയറക്ടര്‍ ദിപന്‍ മേത്തയുമായുള്ള അഭിമുഖത്തിന്റെ പ്രധാനഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.നിലവില്‍ വിപണി നല്‍കുന്ന സൂചനകള്‍ അല്‍പ്പം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വില്‍പ്പനക്കാരാകുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ ഈ വിപണിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണ്. നിലവിലെ സൂചനകള്‍ പ്രകാരം ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ (ഇവി) ആദ്യഘട്ടത്തില്‍ തരംഗം സൃഷ്ടിക്കാന്‍ സാധ്യത ഇരുചക്ര വാഹന വിഭാഗത്തിലായിരിക്കും. ഇരുചക്ര വിഭാഗത്തില്‍ ശക്തരായ ഇവി നിര്‍മാതാക്കള്‍ കടന്നു വരുന്നുമുണ്ട്. അവര്‍ നഷ്ടം സഹിച്ചും വൈദ്യുത വാഹന വിപണിയെ കെട്ടിപ്പടുക്കാമെന്ന ചിന്താഗതിക്കാരാണ്. അതിനാല്‍ വാഹനാനുബന്ധ വിഭാഗങ്ങളിലെ ഓഹരികളെ സമീപിക്കുന്നതായിരിക്കും ഉചിതമെന്നും ദിപന്‍ മേത്ത പറഞ്ഞു.
ആഭ്യന്തര വിപണിയിലെ പണലഭ്യത വലിയ തകര്‍ച്ചയില്‍ നിന്നും തടയിടാം. മൂന്നാം പാദഫലം പുറത്തുവരുന്നതിനാല്‍ തെരഞ്ഞെടുത്ത ഓഹരികളില്‍ മുന്നേറ്റം കാണപ്പെടാം. അതിനാല്‍ ഈയവസരത്തില്‍ നിക്ഷേപകര്‍ പോര്‍ട്ട്‌ഫോളിയോ പുനഃക്രമീകരണം നടത്തുന്നത് നല്ലതായിരിക്കുമെന്നും ദിപന്‍ മേത്ത വ്യക്തമാക്കി.ഐഷര്‍ മോട്ടോര്‍സ് ഒഴികെ ബാക്കി ഇരുചക്ര വാഹന നിര്‍മാതാക്കളുടെ ഓഹരയില്‍ നിന്നും തത്കാലം മാറിനില്‍ക്കുന്നതാണ് ഉചിതം.
ഇരുചക്ര വാഹന വിപണിയിലെ ഇവി തരംഗം നിലവിലെ അംഗീകൃത വാഹന നിര്‍മാതാക്കള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഈ വിഭാഗത്തിലെ വിപണി നിയതമായ രീതിയില്‍ വളര്‍ന്നു വരാതെ പുതുമുഖങ്ങളെ പോലെ എടുത്തു ചാടാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. എങ്കിലും അവരൊക്കെ തന്നെ ഇവി മേഖലയിലേക്ക് ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അതിനാല്‍ നിലവിലത്തെ സാഹചര്യത്തില്‍ വാഹനാനുബന്ധ മേഖലയില്‍ നിക്ഷേപിക്കുന്നതായിരിക്കും ഉചിതം. എന്‍ജിന്‍ ഘടക നിര്‍മാണ കമ്ബനികളെയും ഒഴിച്ചു നിര്‍ത്തണം. മതേര്‍സണ്‍ സുമി, മിന്‍ഡ ഇന്‍ഡസ്ട്രീസ്, മിന്‍ഡ കോര്‍പ്, എന്‍ഡുറന്‍സ്, വാരോക് എന്‍ജിനീയറിംഗ് എന്നിവ പരിഗണിക്കാമെന്നും ദിപന്‍ മേത്ത സൂചിപ്പിച്ചു.