ദില്ലി: പുതിയ സി-ക്ലാസ് സെഡാന് ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി മെഴ്സിഡസ് ബെന്‍സ്. 2021-ന്റെ മധ്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ ലോഞ്ച് ചെയ്ത മോഡലാണ് ഇത്.ഈ മോഡല്‍ 2022 മെയ് മാസത്തില്‍ തന്നെ ഇന്ത്യന്‍ ഷോറൂമുകളില്‍ എത്തിയേക്കുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ആഡംബര കാര്‍ വിപണിയില്‍ 11,242 കാറുകളുടെ വില്‍പ്പനയുമായി മെഴ്സിഡസ് ബെന്‍സ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. നിലവിലെ സി-ക്ലാസ് 2021-ല്‍ ഗണ്യമായ അളവ് വില്‍പ്പന നേടിയതായി ഷ്വെങ്ക് പറഞ്ഞു. ‘പുതിയ സി-ക്ലാസ് ഒരു മികച്ച കാറാണ്, അത് അതിന്റെ ഉദ്ദേശ്യം നിറവേറ്റുകയും വോളിയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്..’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ല്‍ കമ്പനി അഞ്ചാം തലമുറ സെഡാന് ഇന്ത്യയില്‍ കൊണ്ടുവരുമെന്നും സി-ക്ലാസ് ഒരു വോളിയം മോഡലായിരിക്കുമെന്നും ഈ വര്‍ഷം പ്രതീക്ഷിക്കുന്ന കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പന എണ്ണത്തില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്നും മെഴ്സിഡസ്-ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാര്ട്ടിന് ഷ്വെങ്ക് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഓട്ടോകാര് ഇന്ത്യയോട് പറഞ്ഞു.
നിലവിലുള്ള സി-ക്ലാസില്‍ നിന്ന് കമ്പനിക്ക് വളരെ മികച്ച വരുമാനം ഉണ്ടായിരുന്നതായി ഷ്വെങ്ക് അഭിപ്രായപ്പെട്ടു. നിലവിലെ മോഡലിന്റെ സ്റ്റോക്കുകള്‍ എല്ലാം വിറ്റ് തീര്‍ന്നതോടെ കമ്ബനിക്ക് തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലെ ഒരു പ്രധാന ഉല്‍പ്പന്നം നഷ്ടമായെന്നും ആ വിടവ് അധികകാലം നിലനിര്‍ത്തില്ല എന്നും പുതിയ സി-ക്ലാസ് ലോഞ്ച് വിദൂരമല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് മെഴ്സിഡസ് മേധാവി പറഞ്ഞു.