കൊച്ചി: ജെഎം ഫിനാന്‍ഷ്യലിന്റെ നേതൃത്വത്തില്‍ സ്വകാര്യ മൂലധന ഓഹരി നിക്ഷേപത്തിലൂടെ ബിഗ് ഹാറ്റ് ആഗ്രോ 100 കോടി രൂപ സമാഹരിച്ചു.ബിഗ്ഹാറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും നിലവിലുള്ള സാങ്കേതിക സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായിരിക്കും ഈ തുക വിനിയോഗിക്കുകയെന്ന് ജെഎം ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ഇക്വിറ്റി അധികൃതര്‍ അറിയിച്ചു.
ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ബിഗ്ഹാറ്റില് നേരത്തേ നിക്ഷേപം നടത്തിയിട്ടുള്ള ബിയോ നെക്സ്റ്റ് വെഞ്ച്വേഴ്സുമായി ചേര്‍ന്നാണ് ജെഎം ഫിനാന്‍ഷ്യല്‍ ധനസമാഹരണം നടത്തിയത്.