തിരുവനന്തപുരം :കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ.ഇതിന്റെ ഭാഗമായി അർദ്ധരാത്രി മുതൽ പോലീസ് കർശന പരിശോധന ആരംഭിച്ചു. അടുത്ത ഞായറാഴ്ചയും സമാന നിയന്ത്രണങ്ങൾ ഉണ്ടാകും.അവശ്യസർവ്വീസുകൾ മാത്രമേ ഇന്ന് അനുവദിക്കൂ. അല്ലാത്ത യാത്രകൾക്ക് കാരണം ബോധിപ്പിക്കണം. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കാനാണ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാനാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും ഇന്ന് തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ മാത്രമാകും അനുവദിക്കുക.
ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും രാവിലെ 7 മുതൽ രാത്രി 9 വരെയാണ് പ്രവർത്തനാനുമതിയുള്ളത്.രീക്ഷയ്ക്കും മറ്റും പോകുന്നവർ ഹാൾടിക്കറ്റോ ബന്ധപ്പെട്ട രേഖകളോ കയ്യിൽ കരുതണം. ജോലിയ്ക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണം. ബെവ്കോയും, മദ്യവിൽപ്പനശാലകളും ഇന്ന് കുറക്കില്ല. കള്ളുഷാപ്പുകൾ തുറക്കാം. ട്രെയിനുകളും ദീർഘദൂര ബസുകളും ഇന്ന് സർവ്വീസ് നടത്തും. മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ അനുവദിക്കും. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.