മസ്കത്ത്: ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കടല്‍ പ്രക്ഷുബ്ധമായി തുടരുകയാണ്. തീരദേശ മേഖലകളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
നോര്‍ത്ത് അല്‍ ഷര്‍ഖിയ, അല്‍ ദാഖ് ലിയ, സൗത്ത് അല്‍ ബതീന, അല്‍ വുസ്ത, ദോഫാര്‍ മേഖലകളില്‍ പൊടിക്കാറ്റിനെ തുടര്‍ന്നു ദൂരക്കാഴ്ച കുറഞ്ഞു. വാഹനമോടിക്കുമ്ബോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.