ലഖ്നൗ: സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റൺ പോരാട്ടത്തിൽ ഇന്ത്യയുടെ പിവി സിന്ധു ഫൈനലിൽ. സെമിയിൽ റഷ്യൻ താരം എവ്ജീനിയ കോസെറ്റ്സ്ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.
സെമിയില്‍ ആദ്യ ഗെയിമിന് ശേഷം റഷ്യന്‍ താരം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ആദ്യ ഗെയിം സിന്ധു 21-11 എന്ന സ്കോറിന് സ്വന്തമാക്കിയിരുന്നു. ക്വാര്‍ട്ടറില്‍ ആറാം സീഡായ സുപനിഡ കാറ്റെത്തോങ്ങിനെ കീഴടക്കിയാണ് സിന്ധു സെമിയിലേക്ക് പ്രവേശനം നേടിയത്.
ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബൻസോദാണ് ഒന്നാം സീഡായ സിന്ധുവിന്റെ എതിരാളി. 2017ൽ സിന്ധു സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റൺ കിരീടം നേടിയിട്ടുണ്ട്.