മെറിലാന്റ് : അമേരിക്കയിലെ മെറിലാന്റിലെ ചാൾസ് കൌണ്ടിയിൽ ഗൃഹനാഥൻ മരിച്ചു കിടന്ന വീട്ടിൽ കണ്ടെത്തിയത് 125 ഓളം ഉഗ്ര വിഷമുള്ള പാമ്പുകളെ കണ്ടെത്തി. മരിച്ചയാളുടെ വീട്ടിന് അടുത്ത്താമസിക്കുന്നയാളാണ് ആദ്യം പൊലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ പുറത്ത് കാണാതായതോടെ അയൽവാസി ചെന്ന് നോക്കിയപ്പോൾ ഇയാൾ അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസും ഫയർ ഫോഴ്സുമെത്തി വാതിൽ തുറന്നപ്പോൾ സമീപത്തായി 125ലേറെ പാമ്പുകളുമുണ്ടായിരുന്നു. ഇതിൽ 14 അടി നീളമുള്ള ബർമീസ് പാമ്പും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്തെങ്കിലും ദുരൂഹത മരണത്തിൽ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ഇത്രയും പാമ്പുകൾ എങ്ങനെ വീട്ടിലെത്തിയെന്നതിന് പൊലീസിന് ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.
മുഴുവൻ പാമ്പുകളെയും സംഭവ സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റിയെന്ന് ചാൾസ് കൌണ്ടിയിലെ മൃഗ സംരക്ഷണ വിഭാഗം വക്താവ് ജെന്നിഫർ ഹാരിസ് വ്യക്തമാക്കി. 125 എണ്ണത്തിൽ ഒരു പാമ്പുപോലും രക്ഷപ്പെട്ടിട്ടില്ലെന്നും സമീപവാസികൾ ആരും ഭയപ്പെടേണ്ടതില്ലെന്നും അവർ അറിയിച്ചു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിട്ടുണ്ട്.