ഇന്ത്യയില്‍ 5 ജി സേവനങ്ങള്‍ നടപ്പാക്കാനൊരുങ്ങുമ്പോള്‍ തന്നെ ആറാം തലമുറ ടെലികോം ടെക്നോളജിക്കായി (6 ജി) പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ച് റിലയന്‍സ് ജിയോ.6 ജിയില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫിന്‍ലന്‍ഡിലെ ഓലു സര്‍വകലാശാലയുമായി ചേര്‍ന്ന് ജിയോ ധാരണയിലെത്തിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
6 ജി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. ഈ നിരയിലേക്കാണ് ഇന്‍ഡ്യയില്‍ നിന്ന് ജിയോ കടന്നുവരുന്നത്. സെകന്‍ഡില്‍ ഒരു ടെറാബൈറ്റ് സ്പീഡാണ് 6 ജിയില്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍കാരും 6 ജി സാങ്കേതികവിദ്യ സംബന്ധിച്ച് പഠിക്കാനും ഗവേഷണങ്ങള്‍ക്കുമായി വിവിധ പ്രവര്‍ത്തകസമിതികളെ നിയോഗിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ ഇതിനകം പല ടെലികോം കമ്പനികളും 5 ജി സേവനം തുടങ്ങിക്കഴിഞ്ഞു.പ്രതിരോധം, വാഹനമേഖല, വ്യാവസായിക യന്ത്രഭാഗങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, സ്മാര്‍ട് ഡിവൈസുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ 6 ജി അധിഷ്ഠിത സേവനം ഉള്‍പെടുത്തുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് പരിശോധിക്കാനാണ് ഓലു സര്‍വകലാശാലയുടെ പദ്ധതി.പദ്ധതിക്കായി കംപ്യൂടെര്‍ ഹാര്‍ഡ് വെയറുകളും സോഫ് റ്റ് വെയറുകളും രൂപകല്പന ചെയ്ത് വികസിപ്പിക്കുന്നത് ജിയോ പ്ലാറ്റ് ഫോം ആയിരിക്കും.