2021 -22 സാമ്പത്തിക വര്‍ഷം പിവിസി പൈപ്പ് നിര്‍മാതാക്കളുടെ വരുമാനത്തില്‍ 35 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്ന്, ക്രിസില്‍ റേറ്റിംഗ്സ് വിലയിരുത്തുന്നു.അടുത്ത സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ വെള്ളം – ശുചിത്വ പദ്ധതികളും റിയല്‍ എസ്റ്റേറ്റ് ഡിമാന്‍ഡ് വര്‍ധിക്കുന്നതും കാരണം 7 -10 ശതമാനം അധിക വരുമാന വളര്‍ച്ച ഉണ്ടാകുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് കരുതുന്നു.
അടുത്ത വര്‍ഷം സംഘടിത പിവിസി പൈപ്പ് നിര്‍മാതാക്കളുടെ മൊത്തം ചെലവ് 1400 കോടി രൂപ യായിരിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് കരുതുന്നു. അത്തരം ചെലവുകള്‍ നേരിടാനായി കമ്ബനികളിലെ നീക്കിയിരുപ്പും, മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റിലൂടെ സാധ്യമാകുമെന്ന് കരുതുന്നു. ആസ്ട്രല്‍ പൈപ്സ്, ടെക്സ് മോ, ഫിനോ ലെക്സ്, പ്രിന്‍സ് പൈപ്സ്, ഡൂ ട്രോണ്‍ തുടങ്ങിയവരാണ് ഈ മേഖലയിലെ ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍.
പ്രധാന അസംസ്കൃത വസ്തു വായ പിവിസി റെസിന്റെ വില ഉയരുന്നതാണ് വെല്ലുവിളി. പിവിസി പൈപ്പ് നിര്‍മാണത്തില്‍ 80 ശതമാനം ഉപയോഗപ്പെടുത്തുന്നത് പിവിസി റെസിനാണ്. ഇതിന്റെ വില അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ജല ജീവന് മിഷന്റെ ഭാഗമായുള്ള കുടിവെള്ള ശുചിത്വ പദ്ധതികള്‍, റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് എന്നിവ ഈ വ്യവസായത്തിന്റെ വളര്‍ച്ചക്ക് ശക്തി നല്‍കും.
പിവിസി റെസിന്‍ വില ഉയര്‍ന്നു നിന്ന് സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 16 -17 ശതമാനം മിതപ്പെടാനാണ് സാധ്യത. ഏപ്രില്‍ 2022 മുതല്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) നിലവാരം ഉള്ള പിവിസി പൈപ്പുകള്‍ മാത്രമേ ഉല്പാദിപ്പിക്കാവു എന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന അസംഘടിത പിവിസി പൈപ്പ് നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കും.