ടൈപ്പ് 2 പ്രമേഹത്തെ മറികടക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ് പാവയ്ക്ക നീര്. പാവയ്ക്ക ഹൃദയത്തിന് പല രീതിയില്‍ നല്ലതാണ്. അനാവശ്യമായി കൊഴുപ്പ് ധമനി ഭിത്തികളില്‍ അടിഞ്ഞു കൂടാന്നത് കുറയാന്‍ ഇത് സഹായിക്കും. ഇത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.
പാവക്കയിലടങ്ങിയിട്ടുള്ള ഇന്‍സുലീന്‍ പോലുള്ള രാസവസ്തുക്കളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.ജലദോഷംആസ്മ, ജലദോഷം, ചുമ എന്നിവയ്ക്കുള്ള മികച്ച പ്രതിവിധിയാണ് പാവയ്ക്ക.ഒരു ഗ്ലാസ്സ് പാവയ്ക്ക ജ്യൂസ് ദിവസം കുടിക്കുന്നത് കരള്‍രോഗങ്ങള്‍ ഭേദമാകാന്‍ സഹായിക്കും.
പാവലിന്റെ ഇലയോ കായോ വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസവും കഴിക്കുന്നത് അണുബാധയെ പ്രതിരോധിക്കാന്‍ സഹായിക്കും. രോഗ പ്രതിരോധ ശേഷി ഉയര്‍ത്താനും ഇത് സഹായിക്കും.പാവയ്ക്ക കഴിക്കുന്നത് മുഖക്കുരുവില്‍ നിന്നും രക്ഷ നല്‍കുകയും ചര്‍മ്മ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.