രാജ്യത്തെ മറ്റുള്ള കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ കാഴ്ചകളാണ് ഛത്തീസ്ഗഡിന്റെ പ്രത്യേകതകളിൽ നിന്നും കാണാൻ കഴിയുന്നത്. പ്രകൃതിസൗന്ദര്യം ആണെങ്കിലും നാഗരികതയുടെയോ പഴമയുടെയോ കാഴ്ചകളാണെങ്കിലും തനതായ സൗന്ദര്യം ഇവിടെ വീക്ഷിക്കാവുന്നതാണ്.ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഛത്തീസ്ഗഡ് തേടിയെത്തുന്നതിനു പിന്നിലെ കാരണവും അത്ഭുതപ്പെടുത്തുന്നതാണ്.
സുര്‍ഗുജ ജില്ലാ ആസ്ഥാനമായ അംബികാപൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബര്ഗന്വ എന്ന സ്ഥലത്ത് ഒരു കുളമുണ്ട്. ഇവിടുത്തെ പലതരം കാഴ്ചകളിലേക്ക് ഏറ്റവും പുതുതായി കടന്നുവന്നിരിക്കുന്നത് ഈ തടാകത്തിന്റെ നിറം മാറുക എന്നതാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ നിറം മാറുന്ന ഒരു പ്രത്യേക തടാകം.
പ്രദേശവാസികളുടെ വിശദീകരണങ്ങള്‍ അനുസരിച്ച് കുളത്തിലെ വെള്ളം രാവിലെ ചുവപ്പും വൈകുന്നേരം പച്ചയുമായി മാറുന്നു. എന്നാൽ ഈ നിറം മാറുന്നതിന്റെ പിന്നില്‍ ശാസ്ത്രീയമായ ഒരു വസ്തുതയും തെളിയിക്കുവാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇതിനെ ചർച്ചകളിൽ സജീവമാക്കി നിര്‍ത്തുന്നത്.
കുളത്തിലെ വെള്ളത്തിന്റെ നിറം മാറുന്ന പ്രതിഭാസം കാണാന്‍ ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്.
വെള്ളത്തിന്റെ നിറം മാറ്റ പ്രതിഭാസത്തിന് ഇതുവരെ ഔദ്യോഗിക തെളിവുകളോ ശാസ്ത്രീയമായ വസ്തുതകളോ ലഭിച്ചിട്ടില്ല.സുര്‍ഗുജ ജില്ലയില്‍ ഇത്തരത്തില്‍ നിരവധി നിഗൂഢ സ്ഥലങ്ങളുണ്ടെന്നാണ് ഇവിടുള്ളവര്‍ പറയുന്നത്. അവയുടെ നിഗൂഢത ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അടിക്കുമ്ബോള്‍ വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കുന്ന സ്ലാക്ക് സ്റ്റോണ്‍, ഭൂമിയില്‍ നിന്നും മുകളിലേക്ക് ഒഴുകുന്ന നീരൊഴുക്ക് എന്നിങ്ങനെ വിവിധ സ്ഥലങ്ങള്‍ ഇവിടെ കാണാം.