കോവിഡ് വർധിച്ച ഈ സാഹചര്യത്തിലും ‘ഹൃദയം’ തിയറ്ററുകളിലെത്തിക്കാന് ധൈര്യം പകർന്നത് സുചിത്ര മോഹൻലാലിനെന്ന് ചിത്രത്തിൻ്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യം. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിൻ്റെ റിലീസ് നീട്ടിവയ്ക്കാൻ പലകോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ ആ സമയത്ത് റിലീസുമായി മുന്നോട്ടുപോകാൻ തങ്ങൾക്ക് ധൈര്യമായി നിന്നത് സുചിത്ര മോഹൻലാലാണെന്ന് വിശാഖ് പറയുന്നു.
ഇന്നലെയാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ റിലീസ് ചെയ്തത്. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തെസ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് വൈശാഖ് സുബ്രഹ്മണ്യം നന്ദി അറിയിക്കുകയും ചെയ്തു.
വൈശാഖ് സുബ്രഹ്മണ്യത്തിൻ്റെ വാക്കുകൾ:
രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം ‘ഹൃദയം’. തീയേറ്റർ മാത്രം സ്വപ്നം കണ്ടു ഞാൻ നിർമ്മിച്ച ‘ഹൃദയം’ ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ആഘോഷങ്ങളും ആർപ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുൾ ബോർഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകൾ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് ‘ഹൃദയത്തിൽ’ നിന്നും ഒരായിരം നന്ദി!
കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ്, Suchi Akka you’re the best. എൻ്റെ സഹോദരൻ വിനീതിന്- വിസ്മയകരമായ ഒരു യാത്രയ്ക്കും എന്നെ ഹൃദയം ഏൽപ്പിച്ചതിനും നന്ദി.