കോഴിക്കോട്: കോഴിക്കോട് എസ്സി ഓഫിസിന്റെ ആഭിമുഖ്യത്തില്‍ റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള ഗ്രാഫിക്സ് ഡിസൈനിങ്, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി സൗജന്യ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.
താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ അസ്സല് പകര്‍പ്പുകളും അപേക്ഷകന്റെ ഫോട്ടോയും ഉള്‍പ്പെടെ സെന്ററില്‍ ഇന്ന് (ജനുവരി 22) വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സീനിയര്‍ ഓഫീസര്‍ അറിയിച്ചു.