കൊച്ചി: ‘ഉയര്‍ച്ച’, ‘ആഡംബരം ‘ എന്നീ വാക്കുകളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഹൈലക്സ് എന്ന പേര്.പതിറ്റാണ്ടുകളായി ‘ദൃഢതയ്ക്കും മികവിനും ആഗോളതലത്തില്‍ പേരുകേട്ട വാഹനമാണ് ഹൈലക്സ്. ഇന്ത്യയിലെ ദുഷ്കരമായ റോഡുകളില്‍ ഹൈലക്സ് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി എസ്യുവി പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇന്നത്തെ ഈ ലോഞ്ച് . ടൊയോട്ട ഹൈലക്സ് അതിന്റെ മികവില്‍ ഉറച്ചുനില്‍ക്കുന്നതോടൊപ്പം പ്രാദേശിക സാഹചര്യങ്ങളും ആവശ്യകതകളും കണക്കിലെടുത്താണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്.
ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ ഓഫ്-റോഡിംഗ് സാഹസിക ഡ്രൈവുകള്‍ക്ക് ഏറ്റവും അനുയോജ്യവും അവിശ്വസനീയമായ ലൈഫ്സ്റ്റൈല്‍ യൂട്ടിലിറ്റി വാഹനമെന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഐക്കോണിക് ഹൈലക്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ (ടികെഎം).
ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്സ് ക്യാമറ, ക്ലിയറന്‍സ് സോണാര്‍, ബാക്കപ്പ് സോണാര്‍ കൂടാതെ ഏഴ് എസ്‌ആര്‍എസ് എയര്‍ബാഗുകള്‍, ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങി ടൊയോട്ട ഹൈലക്സ് അതിന്റെ എല്ലാ വേരിയന്റുകളിലും അത്യാധുനിക സുരക്ഷാ ഫീച്ചറുകള്‍ ഒരുക്കിയിരിക്കുന്നു.
ക്രോം ആക്സന്റോടു കൂടിയ എൽഇഡി ഹെഡ് ലാമ്ബുകള്‍, കട്ടിയുള്ള ക്രോം ചുറ്റുപാടുകളുള്ള ബോള്‍ഡ് പിയാനോ ബ്ലാക്ക് ട്രാപ്പസോയിടല്‍ ഗ്രില്‍, എൽഇഡി റിയര്‍ കോമ്ബിനേഷന്‍ ലാമ്ബുകള്‍, ക്രോം ആക്സന്റുകള്‍ ഉള്ള ഫ്രണ്ട്, റിയര്‍ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, 18-ഇഞ്ച് സൂപ്പര്‍ ക്രോം ഫിനിഷ് അലോയ് വീലുകള്‍ എന്നിവ ഹൈലക്സിന്റെ മോഡി കൂട്ടുന്നു.
ആഗോളതലത്തില്‍, 180-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ ഹൈലക്സ് വില്‍പ്പന 20 ദശലക്ഷം യൂണിറ്റുകള്‍ പിന്നിട്ടു . മികച്ച പ്രകടനം, ശക്തി, ഇന്ധനക്ഷമത എന്നിവയുടെ സമാനതകളില്ലാത്ത സംയോജനമാണ് ഹൈലക്സ്. 2.8 L ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍. 500Nm ടോര്‍ക്ക്, എല്ലാ വേരിയന്റുകളിലും 4എക്സ്4 ഡ്രൈവ് സവിശേഷത സഹിതം നിരവധി ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ഫീച്ചറുകള്‍, 700mm വാട്ടര്‍ വേഡിംഗ് കപ്പാസിറ്റി, തുടങ്ങിയ നിരവധി ഫീച്ചറുകളാണ് മികച്ച പെര്‍ഫോമന്‍സിനായി ഒരുക്കിയിരിക്കുന്നത്.