മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പ്രാര്‍ഥന നിര്‍ത്തിവെക്കാന്‍ സുപ്രീം കമ്മറ്റി തീരുമാനിച്ചു.മസ്ജിദുകളില്‍ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിര്‍ദ്ദേശിച്ച കോവിഡ് മുന്‍കരുതല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.എന്നാല്‍ മസ്ജിദുകളില്‍ സാധാരണ പ്രാര്‍ഥനകള്‍ തുടരുന്നതാണ്. പള്ളികളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
ബൂസ്റ്റര്‍ ഡോസടക്കമുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ബൂസ്റ്റര്‍ ഡോസുകള്‍ വ്യപകമാക്കുന്നതിലൂടെ രോഗ-മരണ നിരക്ക് കുറക്കാന്‍ കഴിയുമെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ കരുതുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്കിതുടങ്ങിയിട്ടുണ്ട്.
തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം. ജീവനക്കാരില്‍ പകുതിപേര് മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേര് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യണമെന്നുമാണ് സുപ്രീം കമ്മറ്റി നിര്‍ദ്ദേശം. സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും അടക്കം പൊതു സ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റി വെക്കണം. ഇത്തരം പരിപാടികള്‍ നടത്തുകയാണെങ്കില്‍ കാഴ്ചക്കാരില്ലാതെ നടത്തണം.
റസ്റ്റോറന്റുകള്‍, കഫെകള്, കടകള്‍, മറ്റു ഹാളുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ മാനദന്ധങ്ങള്‍ പൂര്‍ണമായി പാലിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ 50 ശതാമനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വാക്സിനേഷന്, സാമൂഹിക അകലം, മാസ്കുകള്‍ ധരിക്കല്‍ തുടങ്ങിയ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. നിയന്ത്രണങ്ങള്‍ ജനുവരി 23 മുതല്‍ രണ്ടാഴ്ചത്തേക്കായിരിക്കും നടപ്പിലാക്കുക.
രാജ്യത്ത് കോവിഡ് കേസുകള്‍ ദിവസേന കുതിച്ച് കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച 1800 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നവരുടെ എണ്ണം 10,503 ആയി ഉയര്‍ന്നു. 3,18,272 ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് പിടിപ്പെട്ടത്. 3,03,644 പേര്‍ക്ക് അസുഖം ഭേദമാകുകയും ചെയ്തു. ഒരാഴ്ചക്കിടെ 100ല്‍ അധികം രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നാമതൊരു തംരഗത്തിലേക്ക് രാജ്യത്തെ എത്തിക്കാതിരിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ കോവിഡ് കുതിച്ചുയരുന്ന സമയത്ത് തന്നെ സ്വീകരിച്ചിരുന്നു.