കോട്ടയം: ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനികളിലൊന്നായ യാത്രാ.കോം കേരളത്തില്‍ ടെക്നോളജി ഇന്നൊവേഷന് ഹബ് തുറക്കാൻ തീരുമാനം.
കൊച്ചിയില്‍ വിവിധ തലങ്ങളില്‍ മികച്ച എന്ജിനീയര്മാരെയും അനുഭവസമ്പന്നരായ സാങ്കേതിക വിദഗ്ധരെയും നിയമിക്കുമെന്ന് ടെക്നോളജി സീനിയര്‍ വൈസ് പ്രസിഡന്റ് അഖില്‍ ഗുപ്ത പറഞ്ഞു.
യാത്ര.കോമിന്റെ മൂന്നാമത്തെ ഹബ്ബായ ടെക്നോളജി ഇന്നൊവേഷന് കൊച്ചിയിലാണു പ്രവർത്തനമാരംഭിക്കുന്നത്. നിലവില്‍ ഗുര്‍ഗോണ്‍, ബാംഗളൂരു എന്നിവിടങ്ങളിലാണു കന്പനിക്ക് ടെക്നോളജി ഡെവലപ്മെന്റ് സെന്ററുകളുള്ളത്.