പാള്‍: ഇന്ത്യയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ നേട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് വിജയം നേടിയാണ് ദക്ഷിണാഫ്രിക്ക പരമ്പര ഉറപ്പാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ ആറിന് 287. ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ മൂന്നിന് 288
91 റണ്‍സെടുത്ത ജാനേമാന്‍ മലാന്റെയും 78 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെയും തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക ഈ അനായാസ വിജയം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ശാര്‍ദൂല്‍ ഠാക്കൂര്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. 85 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും 55 റണ്‍സ് നേടിയ നായകന് കെ.എല്‍.രാഹുലിന്റെയും വാലറ്റത്ത് പൊരുതിയ ശാര്‍ദൂല്‍ ഠാക്കൂറിന്റെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്റൈസ് ഷംസി രണ്ടുവിക്കറ്റെടുത്തപ്പോള്‍ സിസാന്‍ഡ മഗാല, എയ്ഡന്‍ മാര്‍ക്രം, കേശവ് മഹാരാജ്, ആന്‍ഡിലെ ഫെലുക്വായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.