മുംബൈ: ‘ക്ലബ് ഹൗസ്’ ചാറ്റിനിടെ മുസ്ലിം സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയ മൂന്നുപേരെ മുംബൈ പൊലിസ് ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു. മൂവരെയും ഹരിയാന കോടതിയിൽ ഹാജരാക്കിയ ശേഷം ശനിയാഴ്ചയോടെ മുംബൈയിലെത്തിക്കും.
വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ സംഘടനയാണ് വിവാദ ചാറ്റിനെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് അറസ്റ്റ്.
വിവാദ ചാറ്റിന്റെ സംഘാടകരുടെ വിവരങ്ങൾ ക്ലബ് ഹൗസ്, ഗൂഗിൾ കമ്പനികളോട് ഡൽഹി പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.