സ്വന്തം നിലപാടും സ്വന്തം തീരുമാനങ്ങളും ഇന്നും മനുഷ്യന് എടുക്കണ്ട രീതിക്ക് എടുക്കാൻ അവനവന് അറിയണ്ട സമയത്ത് അറിയുന്നുണ്ട്.. അതിന് ഉദാഹരണമാണ് അതിജീവനത്തിലേക്ക് ഉയർത്തെഴുന്നേൽച്ച ആ നടി. മുതലെടുക്കുന്നവർക്ക് വെളിപാടുണ്ടായിട്ട് ഏതായാലും മുതലെടുപ്പിന് നിക്കില്ല. അത് മുതൽ എടുക്കുന്നവർക്ക് തോന്നണം. അതിപ്പൊൾ വീട്ടിൽ ആയാലും പുറത്തായാലും.സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കുന്നത് എന്നും ഒരു നല്ല വ്യക്തിത്വത്തിന്റെ സ്വരൂപമായാണ്. അഭിപ്രായങ്ങളും അവകാശങ്ങളും വ്യക്തമാക്കാൻ ഏതൊരു വ്യക്തിക്കും അവകാശമുൻണ്ട്.ഒന്നിൽ നിന്നും തുടങ്ങി അത് ആയിരമാക്കുന്ന ആളുകളാണ് നമുക്കിടയിലെ പലരും.
നാലു ചുവരുനുള്ളിൽ അടക്കപ്പെട്ട സ്ത്രീ സാമൂഹം പതിയെ മതിലുകൾ നിക്കി പുറത്ത് വരുമ്പോഴും അവരുടെ സ്വകാര്യതയേയും ജീവിതത്തേയും ചോദ്യം ചെയുന്ന ഒരുപാട് പേർ ഇന്നും നമ്മുടെ നാട്ടിൽലുണ്ട്. ഒരു പക്ഷെ ഈ ലോകത്ത് തന്നെ. എന്നും എപ്പോഴും ഒരു കൂട്ട് ആഗ്രഹിക്കുന്ന മനുഷ്യൻ എന്ന ജീവിക്ക് എന്താണ് നല്ലത് എങ്ങന്നെ ആണ് നല്ലത് എന്ന ആശയം മുന്നിൽ എത്തുന്നത് തികച്ചും വ്യത്യസ്തമായിട്ടായിരിക്കും. മലയാള സിനിമയുടെ കാര്യവും ഇതുപോലെ തന്നെ യാണ്.
സത്യത്തിന് എന്നും ഒരു മറയുണ്ടാകുമല്ലോ..? അത് കൊണ്ട് തന്നെ മറ നിക്കി വരുന്ന സത്യത്തിന് എന്നും ഏതു കാലവും ഒരു ചരിത്രം പറയാൻ ഉണ്ടാവും.. മലയാള സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിൽ തന്നെ ഒരു പെണ്ണ് ഏറ്റവും അനുഭവിക്കേണ്ട ഒന്നാണ് സുരക്ഷ എന്നത്. പെണ്ണ് മാത്രം അല്ല അണിനും അത് പ്രധാനം തന്നെയാണ്.
പക്ഷെ ഒരു പെണ്ണിനെ സംബന്ധിച്ചെടുത്തോളം സുരക്ഷ എന്നത് അവളുടെ കാവൽ വലയമാണ്. പ്രതികൂട്ടിൽ ഒരു പുരുഷൻ കയറി നിൽകുമ്പോൾ നീതിക്ക് വേണ്ടി വെമ്പുന്ന ഒരു മനുഷ്യസ്ത്രീ മാത്രമായി പല സ്ത്രികളും മാറിയിട്ടുണ്ട്,.
മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്ന സംഭവമായാണ് കഴിഞ്ഞ 5 വർഷ കാലമായി നാം കണ്ടും കേട്ടും കൊണ്ടിരുന്ന നടിയെ ആക്രമിച്ച കേസിൽ പ്രമുഖ നടന്റെ പങ്കും അറസ്റ്റും. നീതിക്കൊപ്പം നിൽക്കുന്ന ആളുകൾ സ്വന്തം നിലപാട് വച്ച് പുലർത്തി അവൾക്കൊപ്പം നിൽകുന്നു,. സിനിമാ താരം എന്ന അഹങ്കാരമോ ജാടയോ ഒന്നും തന്നെ അവൾകൊപ്പം നിൽകുമ്പോൾ ആ സഹപ്രവർത്തകർക്കുണ്ടായിരുന്നില്ല.
നീതിക്കുവേണ്ടി അവൾ പോരാടിയപ്പോൾ സ്വന്തം നിലപാടുകൾ വക്തമാക്കി മുന്നോട്ട് വന്ന ആളുകളെയാണ് നാം അവൾക് ഒപ്പമായി കൂട്ടേണ്ടത്. നീതിയും നിലപാടും സത്യത്തിന്റെ രണ്ട് വ്യത്യസ്ത മായ മുഖങ്ങളാണ്.ആ മുഖം വ്യക്തമായി കാണാൻ പല മറകളും നീക്കേണ്ടതായുണ്ട്.
സത്യമേവ ജയതേ എന്ന വാക്കും ഓരോ മനുഷ്യന്റെ ഓർമ്മയിലും സിരയിലും എല്ലാ കാലത്തും ഉണ്ടാകേണ്ടത് (പ്രത്യേകിച് ഇനി ഉള്ള കാലങ്ങളിൽ) ആവശ്യമാണ്.
ഇത് ആണിന്റെയും പെണ്ണിന്റെയും ലോകമാണ് അതുകൊണ്ട് തന്നെ തെറ്റ് ചെയ്യുന്നവർ ഇതിൽ രണ്ടിൽ ഏതെങ്കിലും ഒരാൾ ആയിരിക്കും. ആണിനും പെണ്ണിനും സംസാരിക്കാൻ ആണും പെണ്ണും തന്നെയേ ഉണ്ടാകുകയുള്ളു. നിലപാടുകൾ വ്യക്തമാക്കുമ്പോൾ വ്യക്തിത്വത്തിന്റെ പക്വതയാണ് നമുക്ക് അവരിൽ നിന്നും കാണാൻ സാധിക്കുന്നത്.