‘പ്രേമം’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ . നവ മാധ്യമങ്ങളിലും താരം സജീവമാണ്.
അനുപമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. എത്തിനക് വേഷത്തില്‍ ഗ്ലാമര്‍ ലുക്കിലാണ് താരം. ഓഫ് വൈറ്റ്- ഗ്രേ നിറങ്ങളിലുള്ള ലെഹങ്കയാണ്
അനുപമയുടെ വേഷം. ചിത്രങ്ങള്‍ അനുപമ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഷരീഫ് നന്ദ്യാലയാണ് ഫോട്ടോഗ്രാഫർ. സ്റ്റൈലിങ് ചെയ്തത് ശില്പ. തെലുങ്കിൽ ‘റൗഡി ബോയ്സ്’ ആണ് അനുപമയുടെ ഒടുവിൽ റിലീസിനായി എത്തിയിരിക്കുന്ന ചിത്രം.