ഒമാന്‍: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ മഹാരാജാസ്.
യൂസഫ് പത്താന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ഏഷ്യന്‍ ലയണ്‍സിനെ ആറു വിക്കറ്റിനാണ് മഹാരാജാസ് തോല്‍പ്പിച്ചിരിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങി ഏഷ്യന്‍ ലയണ്‍സ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മഹാരാജാസ് മറികടന്നു.
യൂസഫ് വെറും 40 പന്തില്‍ നിന്ന് അഞ്ച് സിക്സും ഒമ്പത് ഫോറുമടക്കം 80 റണ്‍സ് എടുക്കുകയും ചെയ്തു.
മുഹമ്മദ് കൈഫ് 37 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 42 റണ്‍സോടെയും ഇര്ഫാന് പത്താന് 10 പന്തില്‍ നിന്ന് 21 റണ്‍സോടെയും പുറത്താകാതെ നിന്നു.
നമാന്‍ ഓജ (20), സ്റ്റുവര്‍ട്ട് ബിന്നി (10), എസ്. ബദ്രിനാഥ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.