കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൗബിൻ ഷാഹിർ നായകനായ ചിത്രം ‘കള്ളൻ ഡിസൂസ’ റിലീസ് തിയതി നീട്ടി.2022 ജനുവരി 21ന് റിലീസ് ചെയ്യാൻ കരുതിയിരുന്ന സിനിമയാണ് ‘കള്ളൻ ഡിസൂസ’. നവാഗതനായ ജിത്തു കെ ജയൻ ആണ് സംവിധായകൻ. കോവിഡ് സാഹചര്യങ്ങൾ അതി രൂക്ഷമായതിനാലും സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സ്ഥിതിയുണ്ടായതിനാലും എല്ലാവരും കാത്തിരുന്ന കള്ളൻ ഡിസൂസ സിനിമയുടെ റീലീസ് മാറ്റിവയ്ക്കുകയാണ്. കോവിഡ് തരംഗം വീണ്ടും ആഞ്ഞടിക്കുന്ന ഈ സമയം ഞങ്ങളുടെ സിനിമ പോലെ തന്നെ നിങ്ങളുടെ സുരക്ഷയും വളരെ പ്രധാനമാണ്.
ഒരു ഇടവേളക്ക് ശേഷം വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വന്നാൽ എല്ലാവരിലേക്കും സിനിമ എത്തിക്കുന്നതിനും അത് തടസമാകും. സിനിമയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയതിൽ ഹൃദയം തൊട്ട് ക്ഷമ പറയുന്നു.”- അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് സിനിമ നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ സിനിമയിൽ അണിനിരക്കുന്നു.