തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷൻ്റെ 23 മദ്യവില്പന ശാലകളും നാല് വെയര്‍ഹൗസുകളും അടച്ചു. തൃപ്പൂണിത്തുറ, വയനാട്, പെരുമ്പാവൂര്‍, തൊടുപുഴ വെയര്‍ഹൗസുകളാണ് അടച്ചിട്ടത്.
എറ്റവുമധികം മദ്യവില്പനശാലകള് അടച്ചതു തിരുവനന്തപുരം ജില്ലയിലാണ്. തലസ്ഥാനത്ത് ഏഴ് മദ്യവില്പനശാലകള് അടച്ചു. പകുതിയിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ച വില്പനശാലകളാണ് അടച്ചത്.