മമ്മൂട്ടിക്ക് പിന്നാലെ കോവിഡ് പോസിറ്റീവായി ദുല്‍ഖര്‍ സല്‍മാനും. കോവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് കുറിപ്പ്. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് ദുൽഖർ വ്യക്തമാക്കി.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fposts%2F479850316833009&show_text=true&width=500
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ഐസൊലേറ്റ് ചെയ്യണമെന്നും കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു. മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ദുൽഖർ ആവശ്യപ്പെട്ടു. മാസ്ക് ധരിച്ച് സുരക്ഷിതരായി ഇരിക്കാനും താരം ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി കോവിഡ് പോസിറ്റീവായത്.