‘മിന്നൽ മുരളി’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ജനങ്ങൾ ഏറെ സംസാരിച്ചത് അതിലെ വില്ലനെ കുറിച്ചായിരുന്നു. അയാളുടെ കണ്ണീരില്‍ നനഞ്ഞ ചിരി ഓരോ പ്രേക്ഷകൻ്റെയും ഉള്ളുലച്ചു. സിനിമയിലുടനീളം വില്ലന്‍ മാസായപ്പോള്‍ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട വില്ലന്റെ നായികയും കാഴ്ചക്കാരെ കയ്യിലെടുത്തു. ഷിബു എന്ന വില്ലനായി നടൻ ഗുരു സോമസുന്ദരമാണ് എത്തിയത്. ഇപ്പോഴിതാ സിനിമയിലെ തൻ്റെ ബോഡി ഡബിളിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഗുരു സോമസുന്ദരം.
ആക്ഷൻ രംഗങ്ങളിൽ ഗുരുവിനു പകരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ബാലാജി ആണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സ്റ്റണ്ട് ഡ്യൂപ്പ് ചെയ്ത് ശ്രദ്ധേയനാണ് ബാലാജി. ‘ഇദ്ദേഹമാണ് എൻ്റെ സ്റ്റണ്ട് ഡബിൾ ചെയ്ത ബാലാജി. മിന്നൽ മുരളി സെറ്റിൽ പല കോസ്റ്റ്യൂമുകളിലും ഞങ്ങളെ തിരിച്ചറിയാൻ പാടായിരുന്നു. എൻ്റെ സോൾ ഡബിൾ ആണ് ബാലാജി.’–സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ഗുരു സോമസുന്ദരം കുറിച്ചു.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയിൽ ടൊവീനോ തോമസ് ആയിരുന്നു നായകൻ. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്തത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം.