ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വി ഐ.സി.സി. റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി. പരമ്പര 2-1ന് പരാജയപ്പെട്ട ഇന്ത്യ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. രണ്ടു സ്ഥാനം നഷ്ടപ്പെട്ടാണ് ഇന്ത്യയുടെ വീഴ്ച.
ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ 4-0ന് തകര്‍ത്തുവിട്ട ഓസ്ട്രേലിയയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 119 പോയന്റാണ് ഓസീസിന് ഉള്ളത്. 117 പോയന്റുമായി ന്യൂസീലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇന്ത്യയ്ക്ക് 116 പോയന്റാണ് ഉള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചൂറിയനില്‍ തകര്‍പ്പന്‍ ജയം നേടിയ ശേഷം ജൊഹാനസ്ബര്‍ഗിലും കേപ്ടൗണിലും ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു.