പാരിസ്: കിഴക്കന്‍ ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വത നിരകളില്‍ നടന്ന സ്കീയിങ് അപകടത്തില്‍ പ്രമുഖ ഫ്രഞ്ച് നടന് ഗാസ്പാര്‍ഡ് ഉല്യേല്‍ (37) മരിച്ച നിലയിൽ. ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. സ്കീയിങ്ങിനിടയില്‍ മറ്റൊരാളുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോധരഹിതനായ ഗാസ്പാര്‍ഡിനെ ഉടന്‍ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബുധനാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു .
2001ല്‍ പുറത്തിറങ്ങിയ ബ്രദര്‍ ഓഫ് ദ വൂള്‍ഫ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഗാസ്പാര്‍ഡ് ഹാനിബല്‍ ഫ്രാഞ്ചൈസിയിലെ ഹാനിബല്‍ റൈസിങ് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തി നേടുന്നത്. സീരിയല്‍ കൊലപാതകിയായ ഹാനിബല്‍ ലെക്ടറിനെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചത്.