അബുദാബി : അന്താരാഷ്ട്ര വ്യോമയാന സേവനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകള്‍ ഫെബ്രുവരി 28 വരെ തുടരാന്‍ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അറിയിച്ചു.
എന്നാല്‍, ഈ വിലക്കുകള്‍ ചരക്ക് വിമാനങ്ങള്‍ക്കും, ഡി ജി സി എ പ്രത്യേക അനുമതി നല്‍കിയിട്ടുള്ള വിമാനങ്ങള്‍ക്കും എയര്‍ ബബിള്‍ കരാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമാന സര്‍വീസുകള്‍ക്കും ബാധകമല്ല.
ഇന്ത്യയിലേക്കും, ഇന്ത്യയില്‍ നിന്നുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ 2022 ഫെബ്രുവരി 28, രാത്രി 11.59 വരെ തുടരാന്‍ തീരുമാനിച്ചിരിക്കുന്നതായി ഡി ജി സി എ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.