കോട്ടയം: വാഹന പരിശോധനയ്ക്കിടെ പൊൻകുന്നം എസ്ഐക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ടരയോടെ പൊൻകുന്നം പൈകയിൽ വെച്ചാണ് എസ്ഐ രാജേഷ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പൈക നിരപ്പേൽ ശശിധരനെ പൊലീസ് പിടികൂടി. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
വാഹന അപകടം നടന്നതിനെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു പൊലീസ് സംഘം. വാഹനം ഒതുക്കാൻ ആവശ്യപെട്ടപ്പോൾ ശശിധരൻ ആക്രമിക്കുകയായിരുന്നെന്ന് എസ്ഐ രാജേഷ് പ്രതികരിക്കുകയും ചെയ്തു.