ലണ്ടൻ: ഇന്ത്യയെ അപമാനിക്കാൻ പാകിസ്താനുമായി ചേർന്ന് തുർക്കിയുടെ പ്രചാരണം. ജമ്മുകശ്മീർ വിഷയം മുൻനിർത്തിയാണ് തുർക്കിയുടെ പ്രചാരണം. യുദ്ധസമാനമായ കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ് ഇന്ത്യൻ സൈന്യം ജമ്മുകശ്മീരിൽ നടത്തുന്നതെന്നും 2000 കശ്മീരികളുടെ അനുഭവമാണ് പഠന റിപ്പോർട്ടായി ചർച്ച ചെയ്യുന്നതെന്നുമാണ് തുർക്കി ഉയർത്തുന്ന വാദം.
ആഗോള തലത്തിൽ മുസ്ലീം വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഉദാഹരണമാണ് കശ്മീരിൽ ഇന്ത്യൻ സൈന്യവും നടത്തുന്നതെന്നാണ് വാദം. കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ ക്രൂരതകൾ അന്താരാഷ്ട്രതലത്തിൽ അന്വേഷണ വിധേയമാക്കണമെന്നാണ് ആവശ്യം. ബ്രിട്ടന്റെ മെട്രോപോളീറ്റൻ പോലീസ് വാർ ക്രൈം വിഭാഗത്തിനാണ് ഇന്ത്യക്കെതിരായ അന്വേഷണം നടത്തണമെന്ന് കാണിച്ച് അപേക്ഷ ഇപ്പോൾ നൽകിയിരിക്കുന്നത്.