ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ വിലകള്‍ കാരണം ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ആവശ്യകത വര്‍ധിച്ച് വരികയാണ്.നിരവധി വാഹന നിര്‍മ്മാതാക്കള്‍ അവരുടെ ഉയര്‍ന്ന ജനപ്രിയ മോഡലുകളുടെ സിഎന്‍ജി വേരിയന്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പനയ്ക്ക് എത്താന്‍ പോകുന്ന വരാനിരിക്കുന്ന പോപ്പുലര്‍ സിഎന്‍ജി കാറുകളുടെ സവിശേഷതകൾ.
ഇന്‍ഡോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ വരും മാസങ്ങളില്‍ രണ്ടാം തലമുറ മാരുതി ബ്രെസ അവതരിപ്പിക്കാന്‍ തയ്യാറാവുകയാണ്. ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയ്‌ക്കൊപ്പം കോംപാക്‌ട് എസ്‌യുവിക്ക് അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങള്‍ ലഭിക്കും.മാരുതി സുസുക്കിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്വിഫ്റ്റ് ഹാച്ച്‌ബാക്കും ഡിസയര്‍ കോംപാക്റ്റ് സെഡാനും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിനൊപ്പം ഉടന്‍ ലഭ്യമാകും. രണ്ട് മോഡലുകളിലും 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് K12 C പെട്രോള്‍ എഞ്ചിനും സിഎന്‍ജി കിറ്റും ഉണ്ടാകും.
ഇത് പരമാവധി 70 bhp കരുത്തും 95 എൻഎം ടോർക്യു ഉം പുറപ്പെടുവിക്കും. സാധാരണ ഗ്യാസോലിന്‍ യൂണിറ്റ് 81 bhp കരുത്തും 113 എൻഎം ടോർക്യു ഉം ആണ് വികസിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. വരാനിരിക്കുന്ന സിഎന്‍ജി വേരിയന്റുകളില്‍ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. 2022 -ലെ മാരുതി ബ്രെസ സിഎന്‍ജിയുടെ പവറും ടോര്‍ക്കും പെട്രോള്‍ പതിപ്പിനേക്കാള്‍ അല്പ്പം കുറവായിരിക്കുമെങ്കിലും മൈലേജിന്റെ കാര്യത്തില്‍ ഒരു പടി മുന്നിലായിരിക്കും.
ടാറ്റ മോട്ടോര്‍സ് പുതുതായി പുറത്തിറക്കിയ പഞ്ച് മിനി എസ്‌യുവിയുടെ സിഎന്‍ജി പതിപ്പിന്റെ പണിപ്പുരയിലാണ്. ഇത് 2022 -ല്‍ നിരത്തിലിറങ്ങുമെന്നാണ് റിപോർട്ടുകൾ.ഇത് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രം ലഭ്യമാക്കാനാണ് സാധ്യത.ടാറ്റ പഞ്ച് സിഎന്‍ജിക്ക് 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോറും ഒരു സിഎന്‍ജി കിറ്റും ലഭിക്കും. പെട്രോള്‍ യൂണിറ്റ് 85 bhp കരുത്തും 113 എൻഎം ടോർക്യു ഉം പുറപ്പെടുവിക്കുമ്പോള്‍, സിഎന്‍ജിക്ക് പെര്‍ഫോമെന്‍സ് അല്പം കുറവായിരിക്കും