കൊച്ചി: പ്രവാസികളും അല്ലാത്തവരുമായ ഇടപാടുകാര്‍ക്കായി ഫെഡറല്‍ ബാങ്ക് പുതിയ ഓഫ്ഷോര്‍ ഫണ്ട് അവതരിപ്പിച്ചു.ഇക്വിറസ് വെല്‍ത്തും സിംഗപൂര്‍ ആസ്ഥാനമായ ആഗോള ഫണ്ട് മാനേജ്മെന്റ് കമ്പനി സ്കൂബ് ക്യാപിറ്റലുമായി സഹകരിച്ചാണ് യുഎസ് ഡോളറിലുള്ള ഫിക്സഡ് മെച്യുരിറ്റി നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.മൂന്നു വര്‍ഷ കാലാവധിയുള്ള ഫണ്ട് 6.50 ശതമാനം വരെ വാര്‍ഷിക വരുമാനം വാഗ്ദാനം ചെയ്യുന്നു.
കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള അവസരവുമുണ്ട്. നിക്ഷേപരംഗത്ത് 70 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യവും, 5,000 കോടി ഡോളറിലധികം വിനിയോഗിച്ച് അനുഭവസമ്പത്തുമുള്ള വിദഗ്ധരുടെ
സംഘമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.