ലണ്ടൻ; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടന്. വ്യാഴാഴ്ച മുതൽ വിദ്യാലയങ്ങളില്മാസ്ക് വേണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു.വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ബ്രിട്ടനിൽ ഭൂരിഭാഗം ആളുകൾക്കും കോവിഡ് വന്നുവെന്നും അതിനാൽ ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
‘ഇംഗ്ലണ്ടിൽ രോഗബാധ അതിന്റെ പരമാവധിയിലെത്തിയ ശേഷം കുറഞ്ഞുവരികയാണ്. ഒമിക്രോൺ തരംഗം ഏറ്റവുമുയർന്ന തലം പിന്നിട്ടുവെന്നാണ് വിദഗ്ധർ പറയുന്നത്. ബൂസ്റ്റർ ഡോസ് കാമ്പയിൽ ഫലപ്രദമായി രാജ്യത്ത് നടന്നു. അതിനാൽ നിലവിലെ പ്ലാൻ ബിയിൽ നിന്ന് പ്ലാൻ എയിലേക്ക് നമുക്ക് മാറാം’ -ബോറിസ് ജോൺസൺ പറഞ്ഞു.