സഹപ്രവര്‍ത്തകയ്ക്ക് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശം; സിപിഐഎം പ്രാദേശിക നേതാവിനെതിരെ അന്വേഷണം

 

പാലക്കാട്: സഹപ്രവര്‍ത്തകയ്ക്ക് വാട്‌സ്ആപ്പില്‍ ഗുഡ്‌നൈറ്റ് സന്ദേശത്തോടൊപ്പം അശ്ലീല ചിത്രം അയച്ചെന്ന് പരാതിയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു. കിഴക്കഞ്ചേരി-1 ലോക്കല്‍ അംഗത്തിനെതിരെയാണ് അന്വേഷണം. 

ലോക്കല്‍ സെക്രട്ടറിയേയും കമ്മിറ്റിയിലെ വനിതാ അംഗത്തേയുമാണ് അന്വേഷണത്തിന് നിയോഗിച്ചത്.

അടുത്ത ലോക്കല്‍ യോഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുറ്റം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് നേതൃത്വം അറിയിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ അംഗത്തിനെതിരെ നടപടി ആവശ്യം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്.