ചെന്നൈ: നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പത്തൊന്‍പത് വയസ്സുകാരന് അറസ്റ്റിലായി. 1.2 ലക്ഷം വിലപിടിപ്പുള്ള സാധനങ്ങളാണ് നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാര്ട്മെന്റില് നിന്നും മോഷണം പോയത്. നടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ധനുഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ച് മാസമായി ധനുഷ് നിക്കിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണ്. പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോഷണം പോയത്. ജനുവരി 11നാണ് മോഷണം നടക്കുന്നതെന്നും മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നുമാണ് നടിയുടെ പരാതി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് ആണ് മോഷണം നടത്തിയത് എന്ന് സ്ഥിരീകരിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇയാളെ പിടികൂടുക ആയിരുന്നു. നടിയുടെ വീട്ടിൽ നിന്നും മോഷണം പോയ സാധനങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
മോഷണ വസ്തുക്കൾ തിരിച്ചുകിട്ടിയത് കൊണ്ട് ധനുഷിന്റെ പേരിലുള്ള പരാതി നടി പിൽവലിക്കുമെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോർട്ട്.