അലഹബാദ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 403 സീറ്റുകളില്‍ മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാനായി അപ്നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവയുമായി സഖ്യം ചേരും.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അപ്നാ ദള്‍ പാര്‍ട്ടിയുമായും നിഷാദ് പാര്‍ട്ടിയുമായും ബിജെപി രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നുവെന്നും നദ്ദ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹത്തോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന്റെ വികസനത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പ്രവര്‍ത്തിച്ചതായി നദ്ദ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ മാഫിയ പ്രവര്‍ത്തനങ്ങളും ഗുണ്ടായിസവും വളരാനുള്ള അന്തരീക്ഷം ഒരുക്കിയിരുന്നു. എന്നാല്‍ യോഗി സര്‍ക്കാരിന്റെ വരവോടെ സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.