ലഖ്നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രതീക്ഷകൾ തള്ളാതെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അസംഗഢിലെ ജനങ്ങൾ അനുവദിക്കുകയാണെങ്കിൽ മത്സരിക്കും. ജനങ്ങൾ ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. ബിജെപിയിൽ ചേർന്ന, മുലായം സിങ് യാദവിന്റെ മരുമകള്‍ അപർണ യാദവിനെ അഖിലേഷ് പരിഹസിക്കുകയും ചെയ്തു.
എല്ലാ കൊവിഡ് നിബന്ധനകളും സമാജ് വാദി പാർട്ടി പാലിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എസ് പിയുടെ കാലത്തുണ്ടായിരുന്ന പെൻഷൻ പദ്ധതി വീണ്ടും കൊണ്ടുവരും. എസ് സി – എസ്ടി വിഭാഗങ്ങളിൽ നിന്ന് തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നതായിരുന്നു നേരത്തെ അഖിലേഷിന്റെ തീരുമാനം. എന്നാല്‍ യോഗി ആദിത്യനാഥ് അസംഗഢിലെ ഗോരഖ്പ്പൂരില്‍ നിന്ന് മത്സരിക്കുന്നതാണ് പുനർവിചിന്തിനത്തിന് എസ്പിയെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.